SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.47 AM IST

​നിംസ് മെഡിസിറ്റിയുടെ സേവനം കേരളമാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി

6666

നെയ്യാറ്റിൻകര:നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

നിംസ് മെഡിസിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പി.ഗോപിനാഥൻനായർ, കെ.ഇ.മാമ്മൻ എന്നിവരുടെ ചിത്രം അനാച്ഛാദനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രി എന്നതിലുപരി, ചരിത്രസ്മരണകളെ നിലനിറുത്താനും മാനവിക-സാമൂഹികനന്മകൾ മുന്നോട്ടു കൊണ്ടുപോകാനുമുളള നിംസ് മെഡിസിറ്റിയുടെ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ശക്തൻ എം.എൽ.എ അദ്ധ്യക്ഷനായി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ , ഡയറക്ടർ ശബ്‌നം ഷഫീക്, എൽ.സരസ്വതി അമ്മ, വർഗീസ്,എം.എം.ഹസൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ, പി.കെ. രാജ്മോഹൻ, വിനോദ് സെൻ, എം.എസ്.നസീർ, എസ്.കെ.ജയകുമാർ, അഡ്വ.ബി.ജയചന്ദ്രൻ നായർ, ഡോ.കെ.എ.സാജു തുടങ്ങിയവർപങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA