SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.18 AM IST

സി- ഡിറ്റിലെ 10വർഷത്തെ അഴിമതി വിജിലൻസ് അന്വേഷിക്കും

aa

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള സി-ഡിറ്റിലെ (സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജി) 10 വർഷത്തെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കും. 2016മുതലുള്ള അഴിമതി, അനധികൃത നിയമനം, ക്രമവിരുദ്ധ പർച്ചേസ്, അധികാര ദുർവിനിയോഗം തുടങ്ങിയവയിലാണ് പ്രാഥമികാന്വേഷണമുണ്ടാവുക. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്യാം. മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി.ജയരാജിനെ മതിയായ യോഗ്യതയില്ലാതെ ഡയറക്ടറാക്കിയതും വിരമിച്ച ശേഷം പുനർനിയമനം നൽകിയതും അന്വേഷണത്തിലുണ്ടാവും. സി- ഡിറ്റിലെ കോൺഗ്രസ് അനുകൂല സർവീസ് സംഘടന മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ പരാതിയിലാണ് അന്വേഷണം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണ സംഘത്തെ വിജിലൻസ് മേധാവി നിശ്ചയിക്കും. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനാവും അന്വേഷണ ചുമതലയെന്നറിയുന്നു. ജയരാജ് രജിസ്ട്രാറായിരുന്നപ്പോഴാണ് സി–ഡിറ്റിന്റെ സുപ്രധാന പദ്ധതികൾ പലതും പുറംകരാർ നൽകിയത്. ഇതേക്കുറിച്ചും അന്വേഷണമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA