SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.15 AM IST

മുട്ടിൽ മരംമുറി, തട്ടിപ്പ് കേസുകളിൽ വെവ്വേറെ വിചാരണ നടത്തണം

s

ന്യൂഡൽഹി: മുട്ടിൽ മരം മുറിയിലും അതുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലും വെവ്വേറെ വിചാരണ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഒരു കേസിൽ വിധി പറഞ്ഞ ശേഷമാകണം അടുത്ത കേസിലെ വിചാരണ. അതിനായി ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള തട്ടിപ്പു കേസ്,മരംമുറി കേസുള്ള സുൽത്താൻ ബത്തേരി മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റണം. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾക്കെതിരെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലെ കുറ്റപത്രം ഈമാസം 17ന് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. റോജി അഗസ്റ്റിനു പുറമെ ആന്റോ അഗസ്റ്റിൻ,​ജോസുകുട്ടി അഗസ്റ്റിൻ എന്നിവരും കേസുകളിൽ പ്രതികളാണ്. അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ആറു മാസത്തിനകം ചോറ്റാനിക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലെ വിചാരണ പൂർത്തിയാക്കാൻ സെപ്‌തംബർ 15ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

ആ​ന്റോ​ ​അ​ഗ​സ്റ്റി​ന് ​ജാ​മ്യം

കൊ​ച്ചി​:​ ​വ​യ​നാ​ട്ടി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​അ​ള​വി​ൽ​ക്ക​വി​ഞ്ഞ് ​വി​ദേ​ശ​മ​ദ്യം​ ​പി​ടി​കൂ​ടി​യ​ ​കേ​സി​ൽ​ ​റി​പ്പോ​ർ​ട്ട​ർ​ ​ചാ​ന​ൽ​ ​എം.​ഡി​ ​ആ​ന്റോ​ ​അ​ഗ​സ്റ്റി​ന് ​ഹൈ​ക്കോ​ട​തി​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​ ​പ്ര​തി​ക്ക് ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ലും​ ​സ​മാ​ന​മാ​യ​ ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്ത് ​വി​ല​യി​രു​ത്തി.​ ​
തൊ​ണ്ടി​മു​ത​ലു​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​തി​നാ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​നി​രീ​ക്ഷി​ച്ചു. ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബോ​ണ്ടും​ ​തു​ല്യ​ ​തു​ക​യ്‌​ക്കു​ള്ള​ ​ര​ണ്ട് ​ആ​ൾ​ജാ​മ്യ​വു​മാ​ണ് ​പ്ര​ധാ​ന​ ​വ്യ​വ​സ്ഥ.​ ​എ​ല്ലാ​ ​ശ​നി​യാ​ഴ്ച​യും​ ​രാ​വി​ലെ​ 10​നും​ 11​നും​ ​ഇ​ട​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​
കോ​ട​തി​യു​ടെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തു​പോ​കാ​ൻ​ ​പാ​ടി​ല്ല. മു​ട്ടി​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​നി​ന്ന് 43.850​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വും​ ​വി​വി​ധ​യി​നം​ ​വൈ​നു​ക​ളും​ ​എ​ക്സൈ​സ് ​പി​ടി​കൂ​ടി​യെ​ന്നാ​ണ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കേ​സ്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA