
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാതഅവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണ്. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം-കരിപ്പൂർ ചാർട്ടഡ് ഫ്ളൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. മന്ത്രി കെ.എം.ഷാജി സർക്കാർ വാഹനം ഒഴിവാക്കി ആഡംബര കാർ ഉപയോഗിക്കുന്നു.രാഹുൽഗാന്ധിയും കെ.സി വേണുഗോപാലും നിലപാട് വ്യക്തമാക്കണം.
-കെ. സുരേന്ദ്രൻ
ബി.ജെ.പി ദേശീയ സെക്രട്ടറി
ക്രൈബ്രാഞ്ച് അന്വേഷണം
പിണറായിയെ രക്ഷിക്കാൻ
മാസപ്പടി കേസിൽ വിജിലൻസിന് പകരം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രക്ഷിക്കാനാണ്. പിണറായിക്ക് വേണ്ടിയാണ് മകൾ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതെന്നാണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചത്.അന്വേഷണം സർക്കാർ സി.ബി.ഐക്ക് വിടണം.
-വി. മുരളീധരൻ
എം.എൽ.എ
ഇ.ഡിയുടെ
കഥകൾ തകരുന്നു
പിണറായിവിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ഇതിൽ തെളിവുകൾ ഇല്ലെന്ന് സമൂഹത്തിന് ബോദ്ധ്യപ്പെട്ടു. സുപ്രീംകോടതി വരെ കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുന്നത് അംഗീകരിക്കില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇ.ഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും. എം.എ ബേബിയുടെ ലേഖനം പാർട്ടിയുടെ നയമാണ്.
-വി. ശിവൻകുട്ടി
സി.പി.എം സംസ്ഥാന
സെക്രട്ടേറിയറ്റ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |