SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.10 AM IST

സ്‌കിൽ ഡെവലപ്‌മെന്റ് പഠനരീതിയെ പ്രായോഗികമാക്കി: മന്ത്രി ഷംസുദ്ദീൻ 

aa

തിരുവനന്തപുരം: സ്‌കിൽ ഡെവലപ്‌മെന്റ് കേന്ദ്രങ്ങൾ വിദ്യാലയങ്ങളിലെ പഠന രീതിയെ പ്രായോഗികവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അക്കാഡമിക് പഠനത്തോടൊപ്പം തൊഴിൽ,ജീവിത നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള വേദിയായി സ്‌കിൽ ഡെവലപ്‌മെന്റ് കേന്ദ്രങ്ങൾ മാറി. സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലെ കോഴ്സുകൾ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 210 സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ 8,211 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിനാണ് തുടക്കമായത്. ചടങ്ങിൽ കമലേശ്വരം ഗവ. എച്ച്.എസ്.എസിലെ സെന്ററിൽ നിന്നും പാസായ 41 കുട്ടികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി.

സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ അദ്ധ്യക്ഷനായി. കമലേശ്വരം വാർഡ് കൗൺസിലർ വി. ഗിരി,സ്‌റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോഓർഡിനേറ്റർ എ. സജീബ്,വി.എച്ച്.എസ്.ഇ പരീക്ഷ സെക്രട്ടറി ലിസി ജോസഫ്,സ്‌കൂൾ പ്രിൻസിപ്പാൾ സിന്ധു എസ്.ഐ,ഹെഡ്മിസ്ട്രസ് ഷീബാ ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA