
തിരുവനന്തപുരം: അനധികൃത വാഹനപാർക്കിംഗിന് 1,08,43,600 രൂപ പിഴ ഈടാക്കി ട്രാഫിക് പൊലീസ്. സംസ്ഥാന വ്യാപകമായി 32,385 വാഹനങ്ങൾ പരിശോധിച്ചു. ഈമാസം 9 മുതൽ 15വരെയായിരുന്നു പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്‌റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ പരിശോധന. റോഡ് യാത്ര സുരക്ഷിതമാക്കുക, ഗതാഗതതടസം ലഘൂകരിക്കുക, റോഡപകടങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിശോധന. അപകടസാധ്യത കൂടിയ മേഖലകൾ, വാഹന സാന്ദ്രതകൂടിയ പാതകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |