SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.04 AM IST

മഹാസമാധി ദിനത്തിൽ ആത്മ പരിശോധന നടത്തണം:സ്വാമി ശുഭാംഗാനന്ദ

1

ശിവഗിരി: നാം സ്വായത്തമാക്കിയ ഗുരുദേവ ദർശനത്തിലൂടെ എത്രമാത്രം ജീവിത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞെന്ന ആത്മ പരിശോധനയ്ക്കുള്ള അവസരമായി കൂടി മഹാസമാധി ദിനാചരണത്തെ കാണണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.യഥാർത്ഥ മനുഷ്യനിലേക്കുള്ള പ്രയാണമാണ് ഇവിടെ തുടങ്ങേണ്ടത്. അതിനുള്ള ആത്മപരിശോധനയുടെ സന്ദർഭം കൂടിയാണ് മഹാസമാധിയെന്നും ശിവഗിരിയിൽ മഹാപരിനിർവ്വാണ സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ദൈവമെന്നാൽ സത്യവും ജ്ഞാനവും ആനന്ദവുമാണ്. സത്വ സ്വരൂപമായ, ജ്ഞാന സ്വരൂപമായ, ആനന്ദ സ്വരൂപമായ ആ സത്യത്തെ, ചൈതന്യത്തെ കണ്ടെത്തുകയും അനുഭവവേദ്യമാക്കുകയാണ് ഈശ്വര ചൈതന്യമെന്ന് ഗുരുദേവനെപ്പോലുള്ള ആദ്ധ്യാത്മികാചാാര്യന്മാർ നമ്മെ പഠിപ്പിക്കുകയാണ്. ആ മഹത്തായ ബോധം സ്വാംശീകരിച്ച് വിവേകവും വിശേഷ ബുദ്ധിയുമുള്ള മനുഷ്യർക്ക് ആത്യന്തികമായ ജിവിത ലക്ഷ്യം അന്വർത്ഥമാക്കാൻ കഴിയണം.അതിന് വഴിയും വഴികാട്ടിയുമായി ഗുരുവിന്റെ ജീവിതം.

നമ്മുടെ മുന്നിൽ നിലകൊള്ളുന്ന ആ ദർശനത്തിലേക്ക് ,ഉപദേശത്തിലേക്ക് ,ഉദ്ബോധനങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ പരിപക്വമായ മനസിന്റെയും ഹൃദയത്തിന്റെയും വ്യക്താക്കളായി മാറേണ്ടതുണ്ട്. ഇല്ലെങ്കിൽ മനുഷ്യ രൂപത്തിലുള്ള മൃഗങ്ങളായി മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കൂ . മനുഷ്യനായി ജീവിക്കണമെങ്കിൽ മനസിനെയും ചിന്തകളെയും വികാരങ്ങളെയും പരിശുദ്ധമാക്കണം.നിർമ്മലമായ മനസിന്റെയും നിർമ്മലമായ ഹൃദയത്തിന്റെയും വ്യക്താക്കളായി മാറണം. അതിന് ഗുരു വെട്ടിത്തെളിച്ച മാർഗ്ഗത്തിലൂടെ സഞ്ചിരിച്ചു കൊണ്ട് മനുഷ്യന്റെ ആന്തരികമായ ജീവിത ലക്ഷ്യത്തെ അന്വർത്ഥമാക്കാണം. അതിനുള്ള അവസരമായി സമാധി ദിനാചരണം മാറട്ടെയെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA