SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.03 AM IST

ബ്രാഹ്മണ സംസ്കാരം ഹൃദയത്തിലുള്ള അബ്രാഹ്മണരുണ്ട്: ജി. സുധാകരൻ

1

ആലപ്പുഴ: ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ച്​ പൂജ നടത്തുന്നത്​ ബ്രാഹ്മണമഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന്​​ ജി.സുധാകരൻ എം.എൽ.എ. ബ്രാഹ്മണസഭ സംസ്ഥാനകലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണസംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണമരല്ലാത്തവർ കേരളത്തിലുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌ ഈഴവസമുദായം. ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ്‌ പൂജകൾ നടത്തുന്നത്‌. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജകൾ ശരിയാകുവെന്നാണ്​ അവർ വിശ്വസിക്കുന്നത്‌. ആ സംസ്കാരം അറിയാതെ തന്നെ നിലനിൽക്കുന്നു. ബ്രാഹ്മണ സാമൂഹികവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ.എം.എസ്​ നമ്പൂതിരിപ്പാടും വി.ടി.ഭട്ടതിരിപ്പാടും എതിർത്തത്. വി.ടി.ഭട്ടതിരിപ്പാട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി. അടുക്കളയിൽ നിന്ന്​ അരങ്ങത്തേക്ക്​ വരാൻ പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിൽപെട്ട ഇവർ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ്​ പോരാടിയത്. ഭരണഘടനയും നിയമങ്ങളും നിലവിൽവന്നതോടെ ബ്രാഹ്മണ സമൂഹത്തിന്റെ അവകാശങ്ങൾ നഷ്​ട​​​പ്പെട്ടു. ആ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം വളരെ കഷ്ടപ്പാടിലാണ്​ കഴിയുന്നത്​. ബ്രാഹ്മണസമൂഹത്തിലെ ദാ​രിദ്ര്യരേഖക്ക്​ താഴെയുള്ളവർക്ക്​ കേ​ന്ദ്ര-സംസ്ഥാന സർക്കാർ ​ഗ്രാന്റ്​ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GSUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA