SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.47 AM IST

മെസി തട്ടിപ്പിൽ ആന്റോയ്ക്ക് 56.32 കോടിയുടെ ജി.എസ്.ടി നോട്ടീസ്

s

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിലുള്ള ഇടപാടുകളിൽ, നികുതിയും പിഴയുമുൾപ്പെടെ 56.32 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ട് സ്‌പോൺസർമാരായ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകി.

സെക്ഷൻ 74(എ) പ്രകാരമുള്ള നടപടിയായതിനാൽ 25.78 കോടിയുടെ നികുതിയും ഇതേ തുക പിഴയുമായി നൽകണം. കുടിശികയുടെ 18 ശതമാനം പലിശയായി ഏതാണ്ട് 4.76 കോടിയും നൽകേണ്ടി വരും. എല്ലാം ചേർത്താണ് നോട്ടീസ്. അടച്ചില്ലെങ്കിൽ നിയമനടപടി നേരിടണം. നികുതിവിവരം മറച്ചുവച്ച് തട്ടിപ്പ് നടത്തിയതിനും മന:പൂർവം നികുതി വെട്ടിച്ചതിനും കേസെടുക്കുന്നതോടെ അറസ്റ്റുമുണ്ടായേക്കും. 126 കോടിയുടെ ഇടപാടാണ് നടത്തിയത്. ലീഗൽ നടപടിക്ക് ചെലവായ 1.90 കോടിയുടെ നികുതി 35 ലക്ഷവും മറ്റ് ചെലവുകളുടെ നികുതി 2.75കോടിയും ചേർത്താണ് 25.78 കോടി വരിക. നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഇൻപുട് ടാക്സ് ക്രെഡിറ്റായി സ്‌പോൺസർ കൈപ്പറ്റിയ 2.75 കോടി തിരിച്ചുപിടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA