SignIn
Kerala Kaumudi Online
Friday, 19 June 2026 3.06 PM IST

ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും; 200 കോടിയുടെ പദ്ധതി

vd-satheesan

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ ബ‌ഡ്ജറ്റ് അവതരണത്തിലാണ് നിർണായക പ്രഖ്യാപനം. നിലവിലുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി 200 കോടിരൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാരമേഖലയിലെ വലിയ സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകൾ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള എയ്‌റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തുന്ന പരിപാലന മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാർ ലക്ഷമിടുന്നുണ്ട്. ഡിജിസിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും സതീശൻ കൂട്ടിച്ചേ‌ർത്തു. മാത്രമല്ല കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM, KERALA BUDGET 2026, UDF, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA