SignIn
Kerala Kaumudi Online
Friday, 19 June 2026 3.03 PM IST

പുതിയ ബഡ്ജറ്റിൽ സർക്കാർ ജീവനക്കാർക്ക് കാര്യമായ പരിഗണനയില്ല; മെഡിസെപ്പ് പരിഷ്‌കരണം മാത്രം

govt

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സർക്കാർ ജീവനക്കാർക്ക് കാര്യമായ പരിഗണനയില്ല. ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ 'മെഡിസെപ്പ്' സമഗ്രമായി പരിഷ്‌കരിക്കുമെന്നല്ലാതെ മറ്റ് പ്രഖ്യാപനങ്ങളൊന്നുമില്ല. ജീവനക്കാരുടെ ലീവ് സറണ്ടറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും മുടക്കം കൂടാതെ നൽകുന്നതാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

എന്നാൽ ശമ്പള പരിഷ്‌കരണത്തെക്കുറിച്ചോ വിരമിക്കൽ പ്രായം ഉയർത്തുന്നതിനെക്കുറിച്ചോ ബഡ്ജറ്റിൽ പരാമർശമുണ്ടായില്ല. ഡി.എ കുടിശിക മുൻകാല പ്രാബല്യം എട്ട് ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻധനകാര്യമന്ത്രി കെഎൻ ബാലഗോപാലിന്റെ ബഡ്ജറ്റിലെ വാഗ്ദാനം. എന്നാൽ അതേക്കുറിച്ച് പരാമർശമുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BUDGET 2026, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA