SignIn
Kerala Kaumudi Online
Sunday, 26 July 2026 5.06 AM IST

എക്സൈസിലെ അഴിമതി ഇല്ലാതാക്കും: മന്ത്രി ലിജു

കൊല്ലം: എക്സൈസ് സേനയെ അഴിമതിമുക്തമാക്കുമെന്ന് മന്ത്രി എം. ലിജു. കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്‌സൈസ് ഓഫീസുകളുടെ അവസ്ഥ പരിതാപകരമാണ്. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യമൊരുക്കും. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ കഴിയുന്ന സേനയാക്കി എക്‌സൈസിനെ മാറ്റും. ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച് പരാതികൾ ഏറെയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് 5200 ൽപരം കള്ളുഷാപ്പുകളുണ്ട്. ഇവയിൽ 4700 നടുത്താണ് പ്രവർത്തനം. തെങ്ങിൽ കള്ളിന്റെ ഉത്പാദനവും വിൽപ്പനയും തമ്മിൽ നീതീകരിക്കാനാകാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ബിന്ദുകൃഷ്ണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി, അസോ. ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ, സെക്രട്ടറി പി.ഡി.പ്രസാദ്, കെ.എസ്.ഇ.ഒ.എ ജനറൽ സെക്രട്ടറി ആർ.ഗോപകുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി.എൽ.ഷിബു, ആർ.ആരോമൽ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സാജൻ പോൾ (പ്രസിഡന്റ്), സുഭാഷ് (വൈസ് പ്രസിഡന്റ്), കെ.കെ.സുദർശനൻ പിള്ള (ജനറൽ സെക്രട്ടറി), ആർ.ആരോമൽ, സ്റ്റാലിൻ സ്റ്റീഫൻ, എസ്.ബാബുമോൻ ഫ്രാൻസിസ് (സെക്രട്ടറി), പി.സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA