SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.29 AM IST

ആദിവാസി മേഖലയിൽ ഡിജിറ്റൽ കണക്ടിവിറ്റി നൽകാൻ കെ.ഫോൺ

1

തിരുവനന്തപുരം: നെറ്റ് വർക്ക് സൗകര്യങ്ങളില്ലാത്ത ആദിവാസി മേഖലകളിൽ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കാൻ കെ ഫോൺ നടപടി തുടങ്ങി.കാര്യക്ഷമമായ വൈദ്യുതി സംവിധാനം ഇല്ലാത്തതാണ് ആദിവാസി മേഖലകളിൽ നെറ്റ് വർക്ക് ഉറപ്പാക്കുന്നതിന് തടസം. ഇത് മറികടക്കാൻ സോളാർ വൈദ്യുതി സംവിധാനം സ്ഥാപിച്ച് തടസമില്ലാതെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.ഫോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള സേവനദാതാക്കളുമായും ചർച്ച നടത്തി.ഡിജിറ്റൽ കണക്ടിവിറ്റി സജ്ജമാകുന്നതോടെ ആദിവാസി മേഖലകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം ലഭ്യമാകും.ഇതോടെ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഉപജീവനം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കൂടുതൽ അവസരമൊരുങ്ങുമെന്നും കെഫോൺ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KFONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA