
കൊല്ലം: പ്രവാസികളുടെ ക്ഷണപ്രകാരമാണ് താൻ വിദേശയാത്രയ്ക്ക് പോയതെന്നും വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി ഒ.ജെ.ജനീഷ് കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെയും തൃശൂർ സൗഹൃദവേദിയുടെയും ക്ഷണപ്രകാരമാണ് വിദേശയാത്ര നടത്തിയത്. ഖത്തർ, സൗദി ജയിലുകളിൽ പ്രവാസി മലയാളികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യം അംബാസഡർമാരുമായി ചർച്ച ചെയ്തു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? എനിക്ക് 37 വയസേയുള്ളൂ. തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ചുമതലകളിൽ വീഴ്ചയുണ്ടാകാതെയും നികുതിപ്പണം നഷ്ടമാകാത്ത തരത്തിലും ചെറിയ യാത്രകൾക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |