പാലക്കാട്: അട്ടപ്പാടിയിൽ 15ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. അഗളി വടക്കോട്ടത്തറ ഊരിലെ മുരുകേശ്-ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ആന്തരിക അവയവങ്ങൾക്ക് പ്രശ്‌നമുണ്ടായിരുന്ന കുഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് 19 ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞും അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസതടസവും പാൽകുടിക്കാൻ ബുദ്ധിമുട്ടും കാരണം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഈ കുഞ്ഞും.
A 15-day-old infant died in Attappadi, Palakkad, at Thrissur Medical College due to internal organ issues. This marks the second infant death in Attappadi recently; a 19-day-old boy also passed away a few days ago after suffering breathing and feeding difficulties, having also received treatment at the same medical college.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |