SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.47 AM IST

യന്ത്രഗോവണിക്കായി ഫയർഫോഴ്സ് സംഘം ഫിൻലാൻഡിലേക്ക്

1

തിരുവനന്തപുരം: ഫയർഫോഴ്സിനായി വാങ്ങുന്ന ഏരിയൽ ലാഡർ (യന്ത്രഗോവണി) പരിശോധിക്കാൻ ഫയർഫോഴ്സ് മേധാവിയും സംഘവും ഉടൻ ഫിൻലാൻഡിലേക്ക്. ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ,ടെക്നിക്കൽ ഡയറക്ടർ എം.നൗഷാദ്,റീജിയണൽ ഫയർ ഓഫീസർ കെ. അബ്ദുൾ റഷീദ് എന്നിവർക്കാണ് ആറ് ദിവസത്തേക്ക് ഫിൻലാൻഡിലേക്ക് പോകാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 15കോടി ചെലവിലാണ് ഫിൻലാൻഡിലെ ടാംപെരെയിലുള്ള ബ്രോന്റോ സ്കൈലിഫ്റ്റിൽ നിന്ന് യന്ത്രഗോവണി വാങ്ങുന്നത്. വോൾവോ വാഹനത്തിൽ ഘടിപ്പിക്കുന്ന 60 മീറ്റർ പ്രവർത്തന ഉയരമുള്ള ഒരു ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോമാണിത്.യന്ത്രഗോവണിക്കു 360 ഡിഗ്രിയിൽ കറങ്ങാനാകും. സ്കൈ ലിഫ്റ്റിനു മുകളിൽ അഞ്ചുപേർക്കു വരെ ഇരിക്കാം. 20 നില ഉയരം വരെ തീയണയ്ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIREFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA