SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.28 AM IST

ഇ.ഡി കത്തിൽ അന്വേഷണം, ക്രൈംബ്രാഞ്ചോ വിജിലൻസോ ഇന്നറിയാം

pinaryi-

തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരായ പ്രാഥമികാന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെയോ വിജിലൻസിനെയോ നിയോഗിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നത്തെ യു.ഡി.എഫ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. കരിമണൽ കമ്പനിയുമായുള്ള വീണാ വിജയന്റെ പണമിടപാട് അന്വേഷിച്ച ഇ.ഡി, പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം.

ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വിജിലൻസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും പ്രാഥമികാന്വേഷണമാകാമെന്നാണ് നിയമോപദേശം നൽകിയത്. മാസപ്പടി ആരോപണത്തിൽ വിജിലൻസും ഹവാലയിടപാടിൽ ക്രൈംബ്രാഞ്ചിനും അന്വേഷണം നടത്താം.ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തിയതായി സൂചനയുണ്ട്. വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ഒരേ സമയം വേണ്ടെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേശിന്റെ മേൽനോട്ടത്തിൽ ഐ.ജി എസ്.ശ്യാംസുന്ദറിനെയാണ് അന്വേഷണത്തിന് കണ്ടു വച്ചിട്ടുള്ളത്. മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ പങ്ക് വ്യക്തമാകണമെങ്കിൽ വിജിലൻസ് അന്വേഷണം വേണമെന്ന മറുവാദവുമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാവും.

വിചാരണ ചെയ്യാമെന്ന് പ്രൊസി. ഡയറക്ടർ ജനറൽ

സി.എം.ആർ.എല്ലുമായി വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകൾക്ക് പിണറായിയെയും വീണയെയും അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാമെന്നാണ് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസിഫലിയുടെ നിയമോപദേശം.വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയതിന് റിയാസിനെതിരെയും കേസെടുക്കാം

പണമിടപാട് മുഖ്യമന്ത്രിയായിരുന്ന പിണറായിക്കായാണെന്ന് മൊഴിയും തെളിവും രേഖകളും സഹിതം ഇ.ഡി ഉറപ്പിച്ചിക്കുന്നുണ്ട്. അതിനാൽ അഴിമതി നിരോധന നിയമത്തിലെ ഇരുപതാം വകുപ്പ് നിലനിൽക്കും.

ബിസിനസ് സ്ഥാപനങ്ങളും കമ്പനികളും ആരംഭിക്കാൻ 25 കോടിയിലധികം രൂപയുടെ ഹവാല പണം അനധികൃതമായി ദുബായിലേക്ക് കടത്തിയതായി ഇ.ഡി ആരോപിച്ചിരുന്നു. ഇതിന് തെളിവുണ്ട്. ഈ വിഷയങ്ങൾ വിജിലൻസിന്റെയും പൊലീസിന്റെയും പരിധിക്ക് പുറത്തുള്ളതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA