SignIn
Kerala Kaumudi Online
Monday, 25 May 2026 12.50 PM IST

'ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്' , ജനനായകന്റെ പുതിയ ടൈറ്റിൽ കാർ‌ഡ് വൈറൽ

vijay

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടപ്പിൽ നൂറിലേറെ സീറ്റ് നേടി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യുടെ ജനനായകൻ സിനിമയുടെ ടൈറ്റിൽ കാ‌ർഡ് വൈറൽ. വിജ‌യ്‌യുടെ തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കാനായി തിയേറ്ററുകളിലാണ് പുതിയ ടൈറ്റിൽ കാർഡ് പ്രദർശിപ്പിക്കുന്നത്. ചിത്രം തിയേറ്ററിൽ ഉടൻ കാണാമെന്നും ടൈറ്റിൽ കാർഡിൽ പറയുന്നു.

ആഹ്ലാദാരവങ്ങളോടെ ആരാധകർ ടൈറ്റിൽ കാർ‌ഡിനെ വരവേൽക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയയോകളിൽ കാണാം. 'ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് " എന്നാണ് ടൈറ്റിൽ കാർഡിൽ കുറിച്ചിരിക്കുന്നത്. പൊലീസ് വേഷത്തിൽ നടന്നുവരുന്ന വിജയ്‌യുടെ ദൃശ്യവും ടൈറ്റിൽ കാർഡിന് പിന്നാലെ കാണാം. ഇന്ത്യയിൽ ആദ്യമായി ഒരു നടന് ലഭിക്കുന്ന സി,​എം ടൈറ്റിൽ കാർഡ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റിൽ 108 സീറ്റ് നേടിയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഇതിൽ രണ്ടുസീറ്റുകൾ വിജയ് തന്നെ വിജയിച്ചതാണ്. പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചത്. ഇവയിൽ ഒരു മണ്ഡലം വിജയ് ഉപേക്ഷിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കേവലഭൂരിപക്ഷത്തിന് 118 സീറ്റ് വേണ്ട സംസ്ഥാനത്ത് ഭരണത്തിലെത്താൻ 11 എംഎൽഎമാരുടെ പിന്തുണകൂടി ടി.വി.കെയ്ക്ക് ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY, ACTOR VIJAY, TAMILNADU ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY