SignIn
Kerala Kaumudi Online
Sunday, 21 June 2026 6.52 PM IST

മുംബൈ ചലച്ചിത്രമേള ചെയർമാനായി ജി .പ്രഭ

ss

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ( എംഎെ എഫ് എഫ് ) ജുറി ചെയ‌ർമാനായി മലയാള സംവിധായകൻ ജി. പ്രഭ.

സംസ്കൃത ഭാഷയിലെ ആദ്യ ചലച്ചിത്രമായ ഇഷ്ടിയുടെ സംവിധായകനായ ജി. പ്രഭ ഒരുക്കിയ തയാ മികച്ച കലാസൃഷ്ടി എന്ന പേര് നേടിയതാണ്. പ്രസിദ്ധമായ കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരം ആയിരുന്നു തയായുടെ പ്രമേയം.

രേവതി സുരേഷ്, ബ്രയാൻ ടില്ലി, കാർലോസ് ഫെഡറിക്കോ അഥെഹോർട്ടുവ ആർട്ടിഗാ, ഇവാൻ ഡാരിയേൽ പ്രിറ്റിസ് എന്നിവരാണ് ജൂറി അംഗങ്ങൾ.

13 രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ 52 അന്താരാഷ്ട്ര ചിത്രങ്ങളും 92 ദേശീയ ചിത്രങ്ങളും ഉൾപ്പെടെ ആകെ 144 സിനിമകൾ പ്രദർശിപ്പിച്ചു.

ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ സിനിമകൾ എന്നിവയ്ക്കായി സമർപ്പിക്കുന്ന മേള ആണിത്. പ്രാദേശിക സിനിമകളെ പ്രോത്സാഹിക്കുന്നതിന് മറാത്തി ഫിലിംസ്, എക്കോസ് ഫ്രം നോർത്ത് ഇൗസ്റ്റ് എന്നീ രണ്ട് പുതിയ വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയായിരുന്നു ഇത്തവണ മേള. മേള ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY