SignIn
Kerala Kaumudi Online
Friday, 19 June 2026 2.59 PM IST

മമിതയുടെ നൃത്തച്ചുവടുകളായി പട്ടാമ്പൂച്ചി , സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസ് ആഗസ്റ്റ് 14ന്

sss

സൂര്യ നായകനായി വെങ്കി അട് ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്റ് സൺസിലെ 'പട്ടാമ്പൂച്ചി' എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനം സുബ്ലാഷിണി ആണ് ആലാപനം. വരികൾ രചിച്ചത് അരുൺ രാജ കാമരാജ്.. മമിത ബൈജുവിന്റെ നൃത്തം ആണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നു.

വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ പ്രണയഗാനമായാണ് ആണ് പട്ടാമ്പൂച്ചി ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ലക്കി ഭാസ്കറിന്റെ ബ്ലോക് ബസ്റ്റർ വിജയത്തിനു ശേഷം വെങ്കി അട്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ,​ രാധിക ശരത് കുമാർ,​ ഭവാനിശ്രീ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. നിമിഷ് രവി ആണ് ഛായാഗ്രഹണം, എഡിറ്റർ നവീൻ നൂലി,​ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ. ഒടിടി അവകാശം നെറ്റ് ഫ്ലിക്സ് സ്വന്തമാക്കി.

ഫോർച്യൂൺ ഫോർ സിനിമയുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി,​ സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് 14ന് റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY