SignIn
Kerala Kaumudi Online
Friday, 19 June 2026 2.57 PM IST

മ​മ്മൂ​ട്ടി-ധ​നു​ഷ് ചി​ത്രം​ ഓം,​ ഒക്ടോബർ 16ന് റിലീസ്

ddd

മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ന് ഒാം എ​ന്ന് ​പേ​രി​ട്ടു.​ ​ അ​മ​ര​ൻ​ ​എ​ന്ന​ ​ബ്ലോ​ക്ക്ബ​സ്റ്റ​റി​ന് ​ശേ​ഷം​ ​രാ​ജ്കു​മാ​ർ​ ​പെ​രി​യ​ ​സാ​മി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ഒാം വ​ൻ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം നവരാത്രി ദിനമായി ഒക്ടോബർ 16ന് റിലീസ് ചെയ്യും. ധ​നു​ഷി​ന്റെ​ ​വ​ണ്ട​ർ​ബാ​ർ​ ​ഫി​ലിം​സും​ ​ആ​ർ​ടേ​ക്ക് ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​യി​ ​പ​ല്ല​വി​യും​ ​ശ്രീ​ലീ​ല​യും​ ​ആ​ണ് ​നാ​യി​ക​മാ​ർ.​ ​മ​ല​യാ​ള​ ​താ​രം​ ​ഇ​ന്ദ്ര​ൻ​സും​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ .​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​പു​തി​യ​ ​മ്യൂ​സി​ക് ​സെ​ൻ​സേ​ഷ​നാ​യ​ ​സാ​യി​ ​അ​ഭ്യ​ങ്ക​റി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​ചെ​ന്നൈ​യി​ൽ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു​ .​ ​മ​മ്മൂ​ട്ടി​ ​വീ​ണ്ടും​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ ​ദി​വ​സം​ ​ടൈ​റ്രി​ൽ​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​കും​ ​എ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​
ഒ​രു​ ​ഗാ​ന​രം​ഗ​ത്തും​ ​ആ​ക്ഷ​ൻ​ ​സീ​നു​ക​ളും​ ​മ​മ്മൂ​ട്ടി​ക്ക് ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്ന് ​അ​റി​യു​ന്നു.​ ​മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​ആ​ദ്യ​മാ​യി​ ​ത​മി​ഴി​ൽ​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ഒ​ക്ടോ​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും​ ​എ​ന്നാ​ണ് ​വി​വ​രം.​അ​തേ​സ​മ​യം​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​ചി​ത്രം​ ​ആ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​അ​ടു​ത്ത​ ​മ​ല​യാ​ളം​ ​പ്രോ​ജ​ക്ട്.​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​വി​ധാ​യ​ക​ൻ​ ​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​ന​ട​ൻ​ ​അ​നു​രാ​ജ് ​ഒ.​ബി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​താ​രം.​ ​സ​ർ​ക്ക​സ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​എ​ന്നാ​ണ് ​വി​വ​രം.​ ​ഫാ​ലി​മി​ ,​​​ ​ത​ലൈ​വ​ർ​ ​ത​മ്പി​ ​ത​ലൈ​മ​യി​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY