SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

പിൻനിരയിലിരുന്ന മഞ്ജു വാര്യരുടെ അടുത്ത് ദിലീപ് എത്തി; ​ പരസ്പരം കൈകൊടുത്തു,​ പുഞ്ചിരിച്ചു​, വീഡിയോ ഒറിജിനലോ?​

dileep-manju-
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പൊതുപരിപാടിയിൽ ഒരുമിച്ച പങ്കെടുത്ത മഞ്ജു വാര്യരുടെയും ദിലീപിന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു. തിയേറ്ററിനകത്ത് ഏറ്റവും പിൻനിരയിലിരുന്ന മഞ്ജുവിന്റെ അടുത്തേക്ക് ദിലീപ് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം കൈ കൊടുത്തു.

എ.ഐ അല്ല,​ ഇത് ഒറിജിനൽ തന്നെയാണ് എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോ ആരാധകർക്കിടയിൽ വൻ ആവേശത്തിനൊപ്പം സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തിയേറ്റർ ഉദ്ഘാടനത്തിന് പിന്നാലെ ഇരുവർക്കും ഒരേവരിയിലായിരുന്നു ഇരിപ്പിടങ്ങൾ ഒരുക്കിയത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമ തോമസ് എം.എൽ.എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലിപാ ഇരുന്നത്. ഒരേ ചടങ്ങിലെത്തിയിട്ടും ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതെല്ലാം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ. അതേസമയം എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP, DILEEP MANJU WARRIER, DILEEP MANJU VIDEO, MANJU WARRIER VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY