SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.57 AM IST

ഫ്ലാറ്റിൽ പൂട്ടിയിട്ട് കോടാലി കൊണ്ട് മർദ്ദിച്ചു,​ മുറിവുകളിൽ മുളകുവെള്ളം ഒഴിച്ചു,​ യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

arrest-

തിരുവനന്തപുരം: ഫ്ലാ​റ്റി​ലെ​ ​മു​റി​യി​ൽ​ ​മൂ​ന്നു​ദി​വ​സം​ ​പൂ​ട്ടി​യി​ട്ട് ​യു​വാ​വി​നെ​ ​മ​ർ​ദ്ദി​ച്ച് ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ൽ.​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ളും​ 2021​ൽ​ ​ന​ട​ന്ന​ ​ക​ര​മ​ന​ ​വൈ​ശാ​ഖ് ​കൊ​ല​ക്കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​യ​ ​മ​ല​യി​ൻ​കീ​ഴ് ​അ​രു​വി​പ്പാ​റ​ ​തെ​ക്കെ​വി​ള​ ​വീ​ട്ടി​ൽ​ ​സു​ജി​ത്ത് ​(32​),​കൊ​ല​ക്കേ​സി​ലെ​ ​ആ​റാം​ ​പ്ര​തി​ ​മ​ല​യി​ൻ​കീ​ഴ് ​വി​റ​കു​വെ​ട്ടി​ക്കോ​ണം​ ​ആ​തി​ര​ ​നി​ല​യ​ത്തി​ൽ​ ​അ​ഭി​ലാ​ഷ് ​(39​),​അ​ഭി​ലാ​ഷി​നൊ​പ്പം​ ​താ​മ​സി​ക്കു​ന്ന​ ​കാ​യം​കു​ളം​ ​വ​ള്ളി​ക്കു​ന്നം​ ​ക​ടു​വി​നാ​ൽ​ ​സു​ഭാ​ഷ് ​ഭ​വ​നി​ൽ​ ​സ​രി​ത​ ​(37​)​ ​എ​ന്നി​വ​രെ​യാ​ണ് ​മ​ണ്ണ​ന്ത​ല​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​ർ​ ​മൂ​ന്നു​പേ​രും​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.​

വെ​മ്പാ​യം​ ​പു​ത്ത​ൻ​വി​ള​ ​സ്വ​ദേ​ശി​ ​ശ​ര​ത്തി​നെ​യാ​ണ് ​(37​)​ ​പ്ര​തി​ക​ൾ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​അ​ഭി​ലാ​ഷി​ന്റെ​ ​ഭാ​ര്യ​ ​മോ​ഷ​ണ​ക്കേ​സി​ൽ​ ​ജ​യി​ലി​ലാ​കാ​ൻ​ ​കാ​ര​ണം​ ​ഇ​യാ​ളാ​ണെ​ന്ന് ​ക​രു​തി​യാ​ണ് ​ആ​ക്ര​മ​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​ശ​ര​ത്തും​ ​പ്ര​തി​ക​ളും​ ​ത​മ്മി​ൽ​ ​മു​ൻ​ ​പ​രി​ച​യ​മു​ണ്ട്.​ ​മ​ല​യി​ൻ​കീ​ഴി​ൽ​ ​പ്ര​തി​ക​ൾ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ഫ്ലാ​റ്റി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ടോ​ടെ​യാ​ണ് ​ശ​ര​ത്തി​നെ​ ​പ്ര​തി​ക​ൾ​ ​ആ​ദ്യം​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ത്.​ ​മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ​ ​ശേ​ഷം​ ​പി​ന്നീ​ട് ​മൂ​വ​രും​ ​ചേ​ർ​ന്ന് ​മ​ണ്ണ​ന്ത​ല​ ​ചെ​മ്പൂ​രു​ള്ള​ ​മ​റ്റൊ​രു​ ​ഫ്ലാ​റ്റി​ലേ​ക്ക് ​ശ​ര​ത്തി​നെ​ ​എ​ത്തി​ച്ചു.​ ​അ​വി​ടെ​യും​ ​പൂ​ട്ടി​യി​ട്ട് ​മ​ർ​ദ്ദി​ച്ചു.​ ​ബോ​ധ​ര​ഹി​ത​നാ​യ​ ​ശ​ര​ത്ത് ​മ​രി​ച്ചെ​ന്ന് ​ക​രു​തി​ ​ഫ്ലാ​റ്റി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​മൂ​വ​രും​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ ​ ​ഉ​ച്ച​യോ​ടെ​ ​ബോ​ധം​ ​തെ​ളി​ഞ്ഞ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ഫ്ലാ​റ്റി​ന് ​പു​റ​ത്തി​റ​ങ്ങി​ ​നാ​ട്ടു​കാ​രെ​ ​വി​ളി​ച്ചു​കൂ​ട്ടി.​ ​നാ​ട്ടു​കാ​രാ​ണ് ​മ​ണ്ണ​ന്ത​ല​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.

പ്ര​തി​ക​ൾ​ ​കോ​ടാ​ലി​യു​ടെ​ ​പി​ൻ​ഭാ​ഗം​ ​കൊ​ണ്ട് ​ദേ​ഹ​മാ​സ​ക​ലം​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ഇ​ടി​വ​ള​ ​കൊ​ണ്ട് ​അ​തി​ക്രൂ​ര​മാ​യി​ ​ഇ​ടി​ക്കു​ക​യും​ ​ചെ​യ്‌​തെ​ന്നാ​ണ് ​ശ​ര​ത്തി​ന്റെ​ ​മൊ​ഴി.​ ​മു​റി​വു​ക​ളി​ൽ​ ​സ​രി​ത​ ​മു​ള​കു​വെ​ള്ളം​ ​ഒ​ഴി​ച്ചു.​ ​ബോ​ധം​ ​വീ​ണ​പ്പോ​ൾ​ ​മ​ർ​ദ്ദ​നം​ ​തു​ട​ർ​ന്നു.​ ​മ​ർ​ദ്ദ​ന​ത്തി​നി​ടെ​ ​പ്ര​തി​ക​ൾ​ ​നി​ർ​ബ​ന്ധി​ച്ച് ​ചി​ല​ ​രേ​ഖ​ക​ളി​ൽ​ ​ഒ​പ്പി​ടി​ക്കു​ക​യും​ ​ചെ​യ്തെ​ന്നും​ ​ത​ന്റെ​ ​സ്കൂ​ട്ട​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നും​ ​ശ​ര​ത്തി​ന്റെ​ ​പ​രാ​തി​യി​ലു​ണ്ട്.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​മ​ണ്ണ​ന്ത​ല​ ​സ്റ്റേ​ഷ​നി​ൽ​ ​മൊ​ഴി​ ​ന​ൽ​കു​ന്ന​തി​നി​ടെ​ ​കു​ഴ​ഞ്ഞു​വീ​ണ​ ​ശ​ര​ത്തി​നെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASEDIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY