SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.36 PM IST

സമ്പാദിക്കുന്ന പണം മുഴുവൻ ചെലവായിപ്പോകുന്നുണ്ടോ? പരിഹാരം കാണാം, എല്ലാ മാസവും ചെയ്യേണ്ടത്

money

ജ്യോതിഷപ്രകാരം നാഗങ്ങളുടെ കോപമോ ശാപമോ കാരണം വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ഉണ്ടാകുന്ന ദോഷങ്ങളെയാണ് സർപ്പദോഷം അല്ലെങ്കിൽ നാഗദോഷം എന്ന് പറയുന്നത്. പൂർവികർ ചെയ‌്‌ത തെറ്റുകൾ അല്ലെങ്കിൽ കർമഫലങ്ങൾ ഇതിന് കാരണമാകുമെന്നാണ് വിശ്വാസം. മുൻജന്മങ്ങളിലോ ഈ ജന്മത്തിലോ സർപ്പങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുക, വീടുപണിക്കായി സർപ്പക്കാവുകൾ നശിപ്പിക്കുക എന്നിങ്ങനെ സർപ്പദോഷത്തിന് കാരണങ്ങൾ പലതാണ്.

ഈ ദോശമുള്ള പലർക്കും ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. സന്താനഭാഗ്യം ഇല്ലാതാവുക, തുടർച്ചയായ സാമ്പത്തിക നഷ്‌ടങ്ങൾ, തൊഴിൽ തടസങ്ങൾ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ, കണ്ണ് അല്ലെങ്കിൽ ചെവി സംബന്ധമായ അസുഖങ്ങൾ, വിവാഹതടസം, ദാമ്പത്യപ്രശ്‌നം എന്നിവയെല്ലാം സർപ്പദോഷത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.

പരിഹാരം

സർപ്പദോഷം മാറാനായി നാഗരാജാവിന് ആയില്യം നാളിൽ (ഈ മാസം 19ന്) സർപ്പബലി, സർപ്പപൂജ, നൂറും പാലും എന്നീ വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. നാഗരാജാവിനെ പ്രീതിപ്പെടുത്തുകയല്ലാതെ ഈ ദോഷം മാറാൻ മറ്റൊരു മാർഗമില്ല. എല്ലാ മാസവും ആയില്യപൂജ നടത്തുന്നതും വളരെ നല്ലതാണ്. സർപ്പരൂപം, പുറ്റ്, മുട്ട, ഉപ്പ്, മഞ്ഞൾ തുടങ്ങിയവയും നടയിൽ സമർപ്പിക്കാവുന്നതാണ്. ഓരോ ക്ഷേത്രത്തിലെയും രീതി അനുസരിച്ച് വേണം പൂജകൾ നടത്താൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISWASAM, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY