SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

ജനമനം നിറയ്ക്കട്ടെ ബഡ്ജറ്റ്

kerala-budjet-

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര, ആശമാർക്ക് വേതന വർദ്ധനയടക്കം ജനപ്രിയ തീരുമാനങ്ങളിലൂടെ സർക്കാരിന്റെ തുടക്കം കൈയടി നേടിയിരുന്നു. ബഡ്ജറ്റിലും ജനക്ഷേമ തത്പരമായ പ്രഖ്യാപനങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളും. വിവിധ മേഖലകളിലെ പ്രമുഖർ ബഡ്ജറ്റ് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.

യോജനക്ഷേമം:
മോണിറ്രറിംഗ് ഉറപ്പാക്കണം

സമൂഹത്തിലെ വലിയൊരു വിഭാഗമാണ് വയോജനങ്ങൾ. അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും സ്വാഗതാർഹമാണ്. വയോജനക്ഷേമത്തിനായുള്ള പ്രത്യേക വകുപ്പ് ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ,​ അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെ ഏകോപിപ്പിക്കുമെന്നത് പ്രധാനമാണ്. പുതിയ വകുപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്ന സേവനങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തണം.


സർക്കാർതലത്തിൽ ക്ഷേമപെൻഷനുകളും മറ്റ് അനൂകൂല്യങ്ങളും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ,​ അത് എത്രത്തോളം അർഹതപ്പെട്ട എല്ലാവരിലേക്കും എത്തുന്നുവെന്ന് പരിശോധിക്കാനാകുന്നില്ല. നിലവിലെ നമ്മുടെ ക്ഷേമപദ്ധതികൾക്കെല്ലാം മോണിറ്ററിംഗ് സംവിധാനങ്ങളുണ്ട്. എന്നാൽ,​ അത് പൂർണയിലെത്തുന്നില്ലെന്നത് യാഥാർത്ഥ്യമായി തുടരുന്നു.


സാമൂഹ്യസുരക്ഷാ പെൻഷൻ കിട്ടുന്നവരുണ്ടെങ്കിലും മാരകമായ അസുഖം വന്നാൽ നേരിടാൻ കഴിയാത്ത വയോജനങ്ങൾ കുടുംബങ്ങളിലുണ്ട്. സർക്കാർ ആശുപത്രികളിൽ സേവനം കിട്ടുമെങ്കിലും രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കാൻ ആളുണ്ടാകണമെന്നില്ല. ദിവസ വരുമാനക്കാരായ മക്കളോ ആശ്രിതരോ അവരുടെ ജോലി മുടക്കിയാകും പരിചരിക്കാൻ നിൽക്കുക.

സാമ്പത്തികസ്ഥിതി മെച്ചമായിട്ടും പ്രായാധിക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുണ്ട്. സംരക്ഷിക്കാൻ തയ്യാറാണെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ അതിന് കഴിയാത്ത മക്കളെയും കാണാം. ഇങ്ങനെയുള്ള നിരവധി വിഷയങ്ങൾ പരിശോധിച്ചും പരിഹരിച്ചും വേണം വയോജനക്ഷേമമെന്ന ലക്ഷ്യത്തിലേക്ക് എത്താനാകുക.

ഏത് വകുപ്പാണെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്നത് നടപ്പാക്കുന്നതിലുള്ള ആർജ്ജവം ഉണ്ടാകണം. വയോജനക്ഷേമ വകുപ്പ് മറ്റ് വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം. വകുപ്പിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകണം. പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസിലാക്കി വേണം നിർവഹണം.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതികളിൽ പ്രയോജനപ്പെടുത്താം. ഗുണഭോക്താക്കളെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. നടപ്പാക്കുന്ന പദ്ധതികളിൽ കൃത്യമായ നിർവഹണവും നിരീക്ഷണവും ഉറപ്പാക്കണം. നിയമങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അവ നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കലാണ് പ്രധാനം

സ്റ്റാർട്ടപ്പുകൾക്ക് വേണം കൂടുതൽ ഇളവുകൾ

ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ,​ ടെക്‌ജെൻഷ്യ

സ്റ്റാർട്ടപ്പുകൾക്ക് ഗ്രാന്റുകളും ഇൻകുബേഷൻ പിന്തുണയും നൽകുന്നതിൽ നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആവാസ വ്യവസ്ഥ കേരളത്തിലാണ്. സീഡ് ഫണ്ടിംഗായും പ്രൊഡക്ടൈസേഷൻ ഗ്രാന്റായും സ്കെയിൽ അപ്പ് സഹായമായി ഇപ്പോൾ നൽകുന്ന തുക വളരെ പരിമിതമാണ്. സ്കെയിൽ അപ്പ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള സ്റ്റാർട്ടപ്പുകൾ കൃത്യമായി കണ്ടെത്തി കൂടുതൽ ഫണ്ട് ലഭ്യമാക്കുകയും വളരാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും വേണം.

സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ സർക്കാരിന് ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ ഫലപ്രദമായി വിനിയോഗിക്കണം. അതിനായി ഇപ്പോഴുള്ള സ്റ്റാർട്ടപ്പ് പ്രൊക്യൂർമെന്റ് പോളിസി ശക്തമാക്കണം. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് സർക്കാരിൽ നിന്ന് സാദ്ധ്യമായ ഇളവുകളും ഫെസിലിറ്റേഷനും ലഭ്യമാക്കുന്നതും ഗുണം ചെയ്യും. കേരളത്തിലെ പല സ്റ്റാർട്ടപ്പുകളും ഉത്പന്ന നിർമ്മാണത്തിൽ മികച്ചതാണെങ്കിലും ആഗോള വിപണിയിലെത്തുന്നതിൽ ബുദ്ധിമുട്ടുന്നു. അതിന് പരിഹാരം ഉണ്ടാകുന്ന തരത്തിൽ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തണം. ഡീപ് ടെക്ക്- എ.ഐ സ്റ്റാർട്ടപ്പുകൾക്ക് പൊതുവായി ചെലവ് കുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ജി.പി.യു ക്ലസ്റ്ററുകളും മറ്റ് ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കുന്നതും ഗുണകരമാകും. ഗ്രാന്റുകൾക്ക് ഒപ്പം അതിനൂതന സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും മൂലധന ചെലവിൽ നിന്നുള്ള ഭാരം ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. ചേർത്തല ഇൻഫോപാർക്ക് പോലെയുള്ള അണ്ടർ യൂട്ടിലൈസ്ഡായ ടെക്‌നോളജി പാർക്കുകളിലേക്ക് ഗവേഷണ സംബന്ധിയായ സംരംഭങ്ങളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കേരളത്തിലെ സർവീസ് അധിഷ്ഠിതമായ ഐ.ടി വ്യവസായത്തെ പ്രോഡക്ട്, ഡീപ് ടെക്ക് അധിഷ്ഠിതമായി പുനർനിർമ്മിക്കാനായി ഭാവനാ പൂർണമായ ബഡ്ജറ്റാണ് പ്രതീക്ഷിക്കുന്നത്.

സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണം

ജോ​ർ​ജ് ​അ​ല​ക്‌​സാ​ണ്ട​ർ​ ​മു​ത്തൂ​റ്റ് മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ടർ മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ്

സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യ്ക്കും​ ​സം​രം​ഭ​ക​ത്വ​ത്തി​നും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​തി​നൊ​പ്പം​ ​സ​മൂ​ഹ​ത്തി​ന്റെ​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്കും​ ​ധ​ന​കാ​ര്യ​ ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള​ ​(​f​i​n​a​n​c​i​a​l​ ​i​n​c​l​u​s​i​o​n)​ ​വി​പ്ള​വാ​ത്മ​ക​ ​ന​ട​പ​ടി​ക​ളാ​ണ് ​വ്യ​വ​സാ​യ​ ​ലോ​കം​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​വ്യ​ക്തി​ക​ൾ​ക്കും​ ​ചെ​റു​കി​ട​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​ഔ​പ​ചാ​രി​ക​ ​വാ​യ്പാ​ ​സം​വി​ധാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള​ ​എ​ളു​പ്പ​മു​ള്ള​ ​പ്ര​വേ​ശ​നം​ ​വ​ള​ർ​ച്ച​യ്ക്ക് ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യ്ക്ക് ​വേ​ഗ​ത​ ​പ​ക​രു​ന്ന​തി​നും​ ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​അ​ന്ത​രീ​ക്ഷം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​സ​മൂ​ഹ​ങ്ങ​ൾ​ക്കും​ ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ ​യാ​ത്ര​യ്ക്ക് ​കൂ​ടു​ത​ൽ​ ​ക​രു​ത്ത് ​പ​ക​രു​ന്ന​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ​ആ​വ​ശ്യം.​ ​സാ​മ്പ​ത്തി​ക​ ​പ​രി​ഷ്‌​ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കി​യും​ ​ധ​ന​കാ​ര്യ​ ​അ​ച്ച​ട​ക്കം​ ​പാ​ലി​ച്ചും​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​ ​നേ​ടു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​ ​കേ​ര​ള​ത്തി​ന് ​മാ​റാ​നാ​കും.

സാ​ദ്ധ്യ​മാ​ക​ട്ടെ വി​ക​സി​ത​ ​കേ​ര​ളം

വി​നോ​യ് ​ തോ​മ​സ് നോ​വ​ലി​സ്റ്റ്,​​​ ​തി​ര​ക്ക​ഥാ​കൃ​ത്ത്

നാ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റി​ൽ​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ആ​കാം​ക്ഷ​യു​ണ്ടാ​കു​ന്ന​തി​ന്റെ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​ല​താ​ണ്.​ ​ധ​ന​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​കൂ​ടി​ ​വ​ഹി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ഭാ​വി​കേ​ര​ള​ത്തെ​ ​എ​ങ്ങ​നെ​ ​നോ​ക്കി​ക്കാ​ണു​ന്നു​ ​എ​ന്ന​തി​ന്റെ​ ​സൂ​ച​ന​ക​ൾ​ ​ബ​ഡ്ജ​റ്റി​ൽ​ ​എ​ന്തെ​ല്ലാ​മാ​ണു​ള്ള​ത്?​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​യു.​ഡി.​എ​ഫ് ​പു​തി​യ​ ​കാ​ല​ത്തി​നൊ​ത്ത് ​ന​യ​ങ്ങ​ളി​ൽ​ ​എ​ന്തു​മാ​റ്റ​മാ​ണ് ​കൊ​ണ്ടു​വ​രാ​ൻ​ ​പോ​കു​ന്ന​ത്?​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്ക​ത്തി​ലാ​ണെ​ന്ന് ​ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ​ ​വെ​ളി​വാ​ക്ക​പ്പെ​ട്ട​ ​കേ​ര​ള​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​എ​ങ്ങ​നെ​ ​ചി​കി​ത്സി​ക്കും​?​ ​ഇ​തൊ​ക്കെ​യാ​യി​രി​ക്കും​ ​എ​ല്ലാ​വ​രു​ടേ​യും​ ​മ​ന​സി​ലു​യ​രു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ.​ ​ഇ​തൊ​ക്കെ​ ​എ​ന്റെ​യും​ ​ആ​കാം​ക്ഷ​ക​ളാ​ണ്. എ​ന്നാ​ൽ,​​​ ​ഈ​ ​ബ​ഡ്ജ​റ്റി​നാ​യി​ ​ഞാ​ൻ​ ​കാ​ത്തി​രി​ക്കു​ന്ന​തി​ന്റെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​കാ​ര​ണം​ ​മ​റ്റു​ ​ചി​ല​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​വ​ക​യി​ല​ല്ലാ​ത്ത​ ​പാ​ര​മ്പ​ര്യേ​ത​ര​ ​തൊ​ഴി​ൽ​മേ​ഖ​ല​ക​ളു​ടെ​ ​വ​ള​ർ​ച്ച​യ്ക്കാ​യി​ ​ഈ​ ​ബ​ഡ്ജ​റ്റി​ൽ​ ​എ​ന്തൊ​ക്കെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണു​ണ്ടാ​വു​ക​?​ ​അ​തി​നാ​യി​ ​ന​മ്മു​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​എ​ന്തെ​ല്ലാം​ ​മാ​റ്റ​ങ്ങ​ളാ​ണ് ​കൊ​ണ്ടു​വ​രാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? അ​ത്ത​ര​മൊ​രു​ ​ചി​ന്ത​യി​ലേ​ക്കെ​ത്താ​ൻ​ ​ര​ണ്ടു​കാ​ര്യ​ങ്ങ​ളാ​ണ് ​എ​ന്നെ​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​ഒ​ന്ന്-​ ​മു​ഖ്യ​മ​ന്ത്രി​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തെ​പ്പ​റ്റി​ ​ന​ട​ത്തി​യ​ ​ചി​ല​ ​പ്ര​സ്താ​വ​ന​ക​ളാ​ണ്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​താ​വ​ണ​മെ​ന്നും​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലെ​ ​അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് ​ഇ​വി​ടെ​ത്ത​ന്നെ​ ​തൊ​ഴി​ലെ​ടു​ത്ത് ​പു​തി​യ​ ​കാ​ലം​ ​ന​ൽ​കു​ന്ന​ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യം​ ​ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള​ ​ജീ​വി​തം​ ​സാ​ദ്ധ്യ​മാ​ക​ണ​മെ​ന്നു​മാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ത്. ര​ണ്ടാ​മ​ത്തേ​ത്-​ ​വി​ദ്യാ​ഭ്യാ​സ​വും​ ​തൊ​ഴി​ലും​ ​സം​ബ​ന്ധി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​ ​വി​ഷ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ്.​ ​ഗാ​ന്ധി​ജി​ക്കും​ ​നെ​ഹ്‌​റു​വി​നും​ ​ടാ​റ്റ,​ ​ബി​ർ​ള​ ​തു​ട​ങ്ങി​യ​ ​വ​ലി​യ​ ​വ്യ​വ​സാ​യി​ക​ളു​മാ​യി​ ​ന​ല്ല​ ​സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന​താ​യി​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ആ​ ​രാ​ഷ്ട്ര​ശി​ല്പി​ക​ൾ​ ​ചെ​യ്ത​തു​പോ​ലെ​ ​രാ​ജ്യ​ന​ന്മ​യ്ക്കാ​യി​ ​കോ​ർ​പ്പ​റേ​റ്റ് ​ബ​ന്ധ​ത്തെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ന​മ്മു​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​ണെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ ​വി​ക​സി​ത​ ​കേ​ര​ളം​ ​സാ​ദ്ധ്യ​മാ​കു​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​തോ​ന്ന​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY