SignIn
Kerala Kaumudi Online
Monday, 25 May 2026 12.07 PM IST

നവീകരണത്തിനൊരുങ്ങി കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഡോർമെറ്ററി ഉൾപ്പെടെ നിർമ്മിക്കാൻ റെയിൽവേ.പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കും. കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം സെൻട്രൽ റെയിൽവേ സ്റ്രേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അവിടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാലാണ്,കൊച്ചുവേളിയിലും ഈ മാറ്രം.സെൻട്രൽ റെയിൽവേ സ്റ്രേഷനിലെ 439കോടിയുടെ പദ്ധതി 42മാസം കൊണ്ടാണ് പൂർത്തിയാക്കുക.ഇതോടെ വരും മാസങ്ങളിൽ ഭൂരിഭാഗം ട്രെയിൻ സർവീസുകളും കൊച്ചുവേളി കേന്ദ്രീകരിച്ചായിരിക്കും നടത്തുന്നത്.ഈ കാലയളവിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ്,കൊച്ചുവേളി സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത്.

ചുരുങ്ങിയ ചെലവിൽ താമസം

ദൂര സ്ഥലങ്ങളിൽ നിന്ന് കുടുംബമായി എത്തുന്നവർക്കും തനിച്ച് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഡോർമെറ്ററികൾ ഒരുക്കുന്നത്.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി രണ്ട് ഹാളുകളും,അതിൽ നിശ്ചിത കിടക്കകളും ഉണ്ടായിരിക്കും.24 മണിക്കൂറാകും സമയം.യാത്രക്കാർക്ക് താങ്ങാവുന്ന രീതിയിലായിരിക്കും വാടക.

കൂടുതൽ ഫുഡ്കോർട്ടുകൾ

നിലവിലെ പരിമിതമായ കാന്റീൻ സംവിധാനത്തിന് പകരം കൂടുതൽ ഫുഡ് കോർട്ടുകൾ സ്റ്റേഷനുള്ളിൽ സജ്ജമാക്കും.

ഗതാഗത സൗകര്യം വർദ്ധിപ്പിക്കും

നിലവിൽ കൊച്ചുവേളി റെയിൽവേ സ്റ്രേഷനിൽ ഗതാഗത സൗകര്യം പരിമിതമാണ്.കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ കെ.എസ്.ആർ.ടി.സികളുടെയും ടാക്സി-ഓട്ടോ സർവീസുകളുടെയും എണ്ണം വർദ്ധിപ്പിക്കും.ഇത് യാത്രക്കാർക്ക് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കും.കൂടാതെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് സി.സി ടിവി ക്യാമറകളും കൂടുതൽ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സേവനവും സ്റ്റേഷനിൽ ഉറപ്പാക്കും.

തിരക്ക് വർദ്ധിക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ മുൻ നി‍റുത്തിയാണ് ഈ നവീകരണം

ലിയോൺസ്.ജെ,സംസ്ഥാന ജനറൽ

സെക്രട്ടറി,​ ഫ്രണ്ട്സ് ഓൺ റെയിൽസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL