SignIn
Kerala Kaumudi Online
Monday, 25 May 2026 12.04 PM IST

എസ്‌.യു.സി.ഐ പ്രതിഷേധയോഗം

444

കല്ലിശ്ശേരി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) 11ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടന്ന വിശദീകരണയോഗം ജില്ലാകമ്മിറ്റി അംഗം പി.ആർ.സതീശൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ-മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ബഹുജന പ്രക്ഷോഭം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ജനദ്രോഹ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്താൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കോശി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL