SignIn
Kerala Kaumudi Online
Monday, 25 May 2026 12.07 PM IST

ഹോട്ടൽ പണിമുടക്കിൽ  വലഞ്ഞ് യാത്രക്കാർ 

htl

കോട്ടയം : വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ നടത്തിയ പണിമുടക്കിൽ വലഞ്ഞ് ജനം. ഭക്ഷണം ലഭിക്കാതെ നിരവധിപ്പേർ ബുദ്ധിമുട്ടിലായി. ഹോട്ടലുകൾക്കൊപ്പം ബേക്കറികൾ ഉൾപ്പെടെ അടഞ്ഞു കിടന്നതും ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചതും ദുരിതം ഇരട്ടിയാക്കി. സംഘടനയിൽ അംഗങ്ങളായ ജില്ലയിലെ 1400 ഹോട്ടലുകളും പണിമുടക്കിയ പങ്കെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു. കോഫിബാറുകളും കൂൾബാറുകളും തുറന്നുപ്രവർത്തിച്ചത് ആശ്വാസമായി. സമരം മുന്നിൽകണ്ട് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവരിൽ മിക്കവരും ഉൾപ്പെടെ ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവന്നിരുന്നു. ഡ്രൈവർമാർ, ബസ് ജീവനക്കാർ എന്നിവർക്ക് സമയത്ത് ഭക്ഷണം ലഭിച്ചില്ല.

ഉച്ചയൂണിനായി അലഞ്ഞ്
ഉച്ചയൂണിന്റെ സമയത്ത് ഭക്ഷണം തേടി അലയുന്ന യാത്രക്കാരെയും നഗരത്തിൽ കാണാമായിരുന്നു. അസോസിയേഷനിൽ അംഗങ്ങളല്ലാത്ത ഇന്ത്യൻ കോഫിഹൗസ്, വിവിധ സ്ഥാപനങ്ങളുടെ ക്യാന്റീനുകൾ എന്നിവ തുറന്നുപ്രവർത്തിച്ചത് ആശ്വാസമായി. ഉച്ചയൂണിന്റെ സമയത്ത് ഇവിടങ്ങളിൽ നല്ല തിരക്കായിരുന്നു. ഏറെ നേരം കാത്തു നിന്ന ശേഷമാണ് ഭക്ഷണം പലർക്കും ലഭിച്ചത്. ഊണ് ഉൾപ്പെടെ മിക്കയിടത്തും നേരത്തെ തീർന്നു.

''മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത്. മാർച്ച് ആദ്യം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിയ്ക്ക് കൂട്ടിയത്.

(ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL