SignIn
Kerala Kaumudi Online
Monday, 25 May 2026 12.57 PM IST

മുഖ്യമന്ത്രി പറയുന്നത് കള്ളക്കണക്ക്

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പത്തുവർഷം കൊണ്ട് അഞ്ചുലക്ഷം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞത് 'കള്ളക്കണക്കാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. പൂർത്തിയാക്കിയ വീടുകളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് നിയമസഭയിൽ പലവട്ടം ചോദിച്ചിട്ടും "വിവരം ശേഖരിച്ചു വരുന്നു" എന്ന് മാത്രം പറഞ്ഞ് മന്ത്രിമാർ ഒഴിഞ്ഞു മാറുകയായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൊട്ടത്താപ്പിന് 'അഞ്ചുലക്ഷം' എന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL