SignIn
Kerala Kaumudi Online
Monday, 25 May 2026 11.10 AM IST

പിക്കപ്പിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് അപകടത്തിൽപ്പെട്ടു 22 പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി 22 ഓളം പേർക്ക് പരുക്കേറ്റു. പാലാ - ഉഴവൂർ റോഡിൽ പേണ്ടാനംവയൽ ബസ്റ്റോപ്പിന് സമീപം ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് അപകടം. പാലായിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോയ ക്രിസ്തുരാജ് ബസാണ് മറിഞ്ഞത്. നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിൽ കലാശിച്ചത്. റോഡിൻെറ വശത്തെ മതിൽ ഇടിച്ച ശേഷം ട്രാൻസ്ഫോർമർ ഉൾപ്പെടുന്ന പോസ്റ്റിൽ ഇടിച്ചു ചെരിഞ്ഞു നിൽക്കുകയായിരുന്നു ബസ്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൃഷ്ണേന്ദു (22), തങ്കമണി (55), ഷക്കീർ മുഹമ്മദ് (42), സാലി (50), ഷീല (52), സഫീർ (22), സിസ്റ്റർ ജോയൽ (45), ജെറിൻ (22), ശാന്തി (56), ശ്രീമോൾ (40), ജിജി (43), ശരത്ത് (34), ബച്ചൻ (28), രമണി (58), ഉഷ (53), രാഹുൽ (27), അക്ഷയ് (20), റെജി (53), ദേവിക (30) എന്നിവരെ പാലാ ജനറൽ ആശുപത്രി പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

പാലായിൽ നിന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം അരമണിക്കൂറിന് ശേഷം പുന:സ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL