SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

കോർണർ പ്ളാസ്റ്ററിംഗ് മെഷീനുമായി​ വിദ്യാർത്ഥികൾ

കൊല്ലം: നിർമ്മാണ മേഖലയിൽ സമയം ലാഭിക്കാനും തൊഴിലാളികളുടെ അദ്ധ്വാനം കുറയ്ക്കാനും സഹായിക്കുന്ന 'കോർണർ പ്ളാസ്റ്ററിംഗ് മെഷീൻ' സജ്ജമാക്കി കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രതിഭകൾ. നാലാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ എൻ.നിയാസ്, രഹൻ ഷാജി, എസ്.ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് മെഷീൻ വികസിപ്പിച്ചത്. പ്രോജക്ട് ഗൈഡ് അസി.പ്രൊഫ.ജോത്സന ജോസ്, വകുപ്പ് മേധാവി എസ്.എൽ.ലാഫിയയും സഹായങ്ങൾ നൽകി. കെട്ടിടങ്ങളുടെ വശങ്ങളിലും മൂലകളിലും പ്ളാസ്റ്ററിംഗ് പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയവും കൂടുതൽ ജീവനക്കാരുടെ സേവനവും വേണ്ടിവരാറുണ്ട്.മെറ്റീരിയൽ വേസ്റ്റേജ് കുറയ്ക്കാനും നിർമ്മാണ ചെലവുകൾ ചുരുക്കാനും സഹായകരമാണ് ഈ മെഷീൻ. നിർമ്മാണ സ്ഥലങ്ങളിൽ ഉപയോഗിക്കാനാവുംവിധം ലളിതമായ ഡിസൈനും കാര്യക്ഷമതയും മെഷീനി​ന്റെ സവിശേഷതയാണെന്ന് മാനേജർ ഫാ.മെബ്ബമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, പ്രൊഫ.എസ്.റോയി, പ്രൊഫ.എസ്.എൽ.ലാഫിയ, പ്രൊഫ.ജോസ് ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL