SignIn
Kerala Kaumudi Online
Monday, 25 May 2026 12.57 PM IST

ഓഫീസ് ഉപരോധം

deva

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ ശമ്പളം സ്പാർക്ക് സംവിധാനത്തിലാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ശമ്പളം മുടങ്ങിയതിന് കാരണക്കാരായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂർ ദേവസ്വം എംപ്ളോയീസ് യൂണിയൻ കൊല്ലം അസി. ദേവസ്വം കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രടറി എസ്.ലാലു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിൽകുമാർ തെക്കുംഭാഗം അദ്ധ്യക്ഷനായി. മനോജ് തറമേൽ, സജി തിരുമുല്ലവാരം, ജയകൃഷ്ണൻ പോറ്റി, രജുകുമാർ, പ്രമോദ് അഷ്ടമുടി, പ്രദീപ് കുരീപ്പുഴ, പ്രസാദ്, ചവറ സിൽജി, സജീവ്, രതീഷ് പോറ്റി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL