SignIn
Kerala Kaumudi Online
Monday, 25 May 2026 11.10 AM IST

വിശ്വകർമ്മ വിഷയങ്ങൾ പരിഹരിക്കും

akhila-
അഖില കേരള വിശ്വകർമ്മ മഹാസഭ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ഡി.ദേവരാജൻ സംസാരിക്കുന്നു.

കൊല്ലം: കേരളത്തിലെ വിശ്വകർമ്മ സമുദായം നേരിടുന്ന വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ യു.ഡി.എഫ് നേതാക്കൾക്ക് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് പ്രകടനപത്രിക കമ്മിറ്റി അംഗവുമായ ജി.ദേവരാജൻ പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജവഹർ ബാലഭവനിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാസഭ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ വിഷ്ണുമോഹൻ, ഡി. ഗീതാകൃഷ്ണൻ, എ.കെ.വി.എം.എസ് സംസ്ഥാന നേതാക്കളായ ഗോകുലം ഗോപാലകൃഷ്ണൻ,തുളസീധരൻ ആചാരി, പി.വിജയബാബു, ജി.മുരളീധരൻ അഞ്ചൽ, വിക്രമകുമാർ പന്തളം, കെ.സി.പ്രഭ,ബീനാകൃഷ്ണൻ, കെ.പ്രസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ ടി.വി..ചന്ദ്രമോഹൻ സ്വാഗതവും ആശ്രാമം സുനിൽകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL