SignIn
Kerala Kaumudi Online
Monday, 25 May 2026 11.10 AM IST

യുദ്ധവിരുദ്ധ സംഗമം

yudham-

കൊല്ലം: യുദ്ധത്തിന്റെ കെടുതികൾക്കെതിരെ കുട്ടികളുടെ പ്രതിഷേധവും യുദ്ധത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചും പട്ടത്താനത്ത് സംഗമം സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലും മദ്ധ്യേഷ്യയിലും യുദ്ധം തുടങ്ങിയാലും നമ്മുടെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യലും തൊഴിലും നഷ്ടപ്പെടുന്നു. യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഡി.ഷൈൻ ദേവ് ഉദ്ഘാടനം ചെയ്തു. നിർവ്വാഹ സമിതിയംഗം കറവൂർ എൽ.വർഗ്ഗീസ് അദ്ധ്യക്ഷനായി. ആർ.മനോജ്, ഇന്ദുകല, ഖദീജ, നെജു, ഡി.ബൈജു, മെറ്റിൽഡാ സോഫിയ, ദേവിക, ഷൈലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL