SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

അബൂബക്കർ ഹാജിയെ അനുസ്മരിച്ചു

anusma
അനുസ്മരണ സമ്മേളനവും പ്രാർത്ഥന സദസ്സും ഇമാം ഹാഫിൾ മുഹമ്മദ് ഷെഫീഖ് റഹ്മാനി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തകനും ആറങ്ങാടി അർറഹ്മ സെന്റർ ഡയറക്ടറുമായിരുന്ന ടി. അബൂബക്കർ ഹാജി അനുസ്മരണ സമ്മേളനവും പ്രാർത്ഥന സദസ്സും ആറങ്ങാടി നഗരസഭ ഇമാം ഹാഫിൾ മുഹമ്മദ് ഷെഫീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. ആസ്ഥാനത്ത് അർറഹ്മ സെന്റർ ചെയർമാൻ ബഷീർ ആറങ്ങാടി അദ്ധ്യക്ഷനായി. കെ.കെ സുബൈർ വടകര മുക്ക്, സി. അബ്ദുല്ല ഹാജി, ബി.കെ യൂസഫ് ഹാജി, മുത്തലിബ് കുളിയങ്കാൽ, ടി. ഖാദർ, ടി. അന്തുമാൻ, ടി. അബ്ദുൽ അസീസ്, എം. കെ. അഷ്‌റഫ്, എം.കെ ലത്തീഫ്, പി.വി.എം കുട്ടി ഹാജി, റസാഖ് ആറങ്ങാടി, ആബിദ് ആറങ്ങാടി, റഷീദ് തോയമ്മൽ, എം.എം കുഞ്ഞി, അലങ്കാർ അബൂബക്കർ ഹാജി, എം. ബഷീർ, കെ.കെ ജലീൽ സംബന്ധിച്ചു. കൺവീനർ എ.കെ മുഹമ്മദ് സ്വാഗതവും എം.കെ റഷീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL