SignIn
Kerala Kaumudi Online
Monday, 25 May 2026 11.12 AM IST

ഫയർ സർവ്വീസ് വാരാചരണം സമാപിച്ചു

fire

പയ്യന്നൂർ : അഗ്നി രക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട് നിന്ന ദേശീയ ഫയർ സർവീസ് വാരാചരണം സമാപിച്ചു.പ്രചാരണ റാലി, ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ്സ്, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം, ബോധവത്കരണ പോസ്റ്റർ പ്രചാരണം, സുരക്ഷാ നിർദ്ദേശങ്ങൾ , ബോധവത്കരണ പ്രവൃത്തനങ്ങൾ തുടങ്ങി സമൂഹത്തിന് ഉപകാരപ്പെടുന്ന വിവിധ പരിപാടികളാണ് വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചതെന്ന് സ്റ്റേഷൻ ഓഫീസർ സി പി.രാജേഷ് പറഞ്ഞു.സമാപനത്തോടനുബന്ധിച്ച് ചെറുതാഴം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ , ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസും മോക് ഡ്രില്ലും സംഘടിപ്പിച്ചു. അസി.സർജൻ ഡോ.നാസില മുഖ്യാതിഥിയായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.മുരളി ക്ലാസ് കൈകാര്യം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ജെ.എച്ച്.ഐ.ഗോപാലകൃഷ്ണൻ, നഴ്സിംഗ് ചാർജ് ജെസി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബി.അഖിൽ , ഹോം ഗാർഡ് എം.വി.ശ്രീകാന്ത് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL