SignIn
Kerala Kaumudi Online
Monday, 25 May 2026 12.57 PM IST

തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്

eye
തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു

ചൊക്ലി: ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, തലശ്ശേരി കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്‌കാരിക കേന്ദ്രം വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ജ്യോതിർഗമയ വയോജന സംഗമ വേദിയുടെ ഉദ്ഘാടനവും നടന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡംഗം പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ മോഹനൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധി രതി രവീന്ദ്രൻ, പഞ്ചായത്തംഗം കെ.പി ജിൻസി, ക്യാമ്പ് കോഡിനേറ്റർ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ശ്രീ നാരായണ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കമ്മിറ്റിയംഗം കെ.ടി.കെ മോഹനൻ നന്ദിയും പറഞ്ഞു. ഡോ. ജിൽനയുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. 200ഓളം പേർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, EYECAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL