SignIn
Kerala Kaumudi Online
Monday, 25 May 2026 12.06 PM IST

ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് ഒരു ലക്ഷം പിഴ ഈടാക്കി

rto-

കാസർകോട് : ജില്ലയിലെ പെർളയിലെ കേരള ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ഇതുവഴി അനധികൃതമായി കടന്നുപോകുന്ന വാഹനങ്ങളെ ഉദ്യോഗസ്ഥർ പരിശോധിക്കാതെ കടത്തിവിടുന്നതായി കണ്ടെത്തി.

കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ചെക്ക് പോസ്റ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളെ പരിശോധിക്കാതെ കടത്തി വിടുന്നത് കണ്ടെത്തിയത്. അനധികൃതമായി യാതൊരു രേഖകളില്ലാതെ കർണാടകത്തിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയെ വിജിലൻസ് പരിശോധിച്ചപ്പോൾ അധിക ഭാരം പോലും പരിശോധിക്കാതെയാണ് ഇവ കടത്തി വിടുന്നതെന്ന് കണ്ടെത്തി.

സാങ്കേതിക പ്രശ്നങ്ങളും കൃത്യമായി നിർദ്ദേശങ്ങളും ഇല്ലാത്തതുമാണ് വാഹനങ്ങൾ പരിശോധിക്കാത്തതിന് കാരണമായി ഉദ്യോഗസ്ഥന്മാർ പറയുന്നത് .എന്നാണ്.15 ദിവസത്തേക്ക് ഡ്യൂട്ടിക്ക് വന്ന ആളാണ് നിലവിൽ ഡ്യൂട്ടിയിലുള്ള ഓഫീസർ. ജിയോളജി, ജി.എസ്.ടി എന്നി വകുപ്പുകൾ ഇടപെട്ട് പ്രസ്തുത വണ്ടിക്ക് ഒരു ലക്ഷത്തിനടുത്ത് പിഴ ഈടാക്കുകയും ചെയ്തു. ഇൻസ്‌പെക്ടർക്ക് ഒപ്പം സ്പെഷ്യൽ തഹസിൽദാർ ശികുമാർ,എ എസ്. ഐ ജയചന്ദ്രൻ,പോലീസ് ഓഫീസർമാരായ പി.സജീഷ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VIJILANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL