SignIn
Kerala Kaumudi Online
Monday, 25 May 2026 11.10 AM IST

വീടിന് തീ പിടിച്ച് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു

തൊടുപുഴ: കാഞ്ഞിരമറ്റം മാരാംകുന്ന് ഭാഗത്ത് വീട്ടിലുണ്ടായ തീ പിടിത്തത്തിൽ ഇലക്ട്രിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകട സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സനൂപ് ആമിയ്ക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പിക്ക് അപ്പ് വാൻ ഡ്രൈവറായ അമ്പലപ്പറമ്പിൽ സജികുമാറും കുടുംബവുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അയൽവാസികളാണ് വീടിന് തീ പിടിച്ചത് ആദ്യമറിഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തൊടുപുഴ ഫയ‌ർഫോഴ്സ് അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ കെടുത്തിയത്. അപകടത്തിൽ ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട്മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL