
കൊച്ചി: ദേശീയ വായനശാല ലയോള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബാലവേദിയുടെ നേതൃത്വത്തിൽ വായനക്കളരി 2026 ഭാഗമായി അക്ഷരശ്ലോക മത്സരം സംഘടിപ്പിച്ചു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം വൈസ് പ്രസിഡന്റ് പി.വി. കൃഷ്ണൻ കൂറൂർ ഉദ്ഘാടനം ചെയ്തു. വായനക്കളരി സ്വാഗതസംഘം വൈസ് ചെയർമാൻ വി.കെ. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് കെ.ഐ. ജോസഫ്, വായനക്കളരി സ്വാഗതസംഘം ചെയർമാൻ എൻ.എ. മണി, സ്വാഗതസംഘം ചെയർമാൻ എ.ജെ. ഇഗ്നേഷ്യസ്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സെക്രട്ടറി ടി.ജി. രവികുമാർ, ജോയിൻ കൺവീനർ അഡ്വ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
