
കൊച്ചി: മിസ് ക്വീൻ കേരള സൗന്ദര്യമത്സരത്തിൽ നിധിക സോനു അഗസ്റ്റിൻ കിരീടം സ്വന്തമാക്കി. ഇഷ ഹരീഷ് ഫസ്റ്റ് റണ്ണറപ്പായും സായ് പൂജ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. പെഗാസസ് ഗ്ലോബലാണ് മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞവർഷത്തെ വിജയി ദുർഗാ സുരേന്ദ്രനും സാജ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ സി.എം.ഡിയും നിർമ്മാതാവുമായ സാജൻ വർഗീസ് എന്നിവർ വിജയിയെ സുവർണകിരീടം അണിയിച്ചു. പറക്കാട്ട് ജൂവൽസ് എം.ഡി പ്രീതി പറക്കാട്ടും പെഗാസസ് ഗ്ലോബൽ എം.ഡി ജെബിത അജിതും ഫസ്റ്റ് റണ്ണറപ്പിനെയും, വൈബ് മൂന്നാർ ചെയർമാൻ ജോളി ആന്റണിയും പെഗാസസ് ചെയർമാൻ അജിത് രവി എന്നിവർ ചേർന്ന് സെക്കൻഡ് റണ്ണറപ്പിനെയും കിരീടമണിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
