SignIn
Kerala Kaumudi Online
Monday, 25 May 2026 11.08 AM IST

ആദായനികുതി അവബോധ പരിപാടി

itax

കൊച്ചി: പരിഷ്‌കരിച്ച ആദായനികുതി നിയമം 2025നെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും ബന്ധപ്പെട്ടവരുടെ ഇടപെടൽ വർദ്ധിപ്പിക്കാനും ആദായ നികുതി വകുപ്പിന്റെ ദേശീയ അവബോധ പരിപാടിയായ പ്രാരംഭ് 2026 കൊച്ചി ഓഫീസിൽ നടന്നു. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പീയൂഷ് ജെയിൻ ഉദ്ഘാടനം നിർവഹിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ, നികുതി പ്രാക്ടീഷണർമാർ, പ്രത്യക്ഷ നികുതി പ്രാദേശിക ഉപദേശക സമിതി അംഗങ്ങൾ, മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രതിനിധികൾ, ബാങ്കിംഗ് പ്രതിനിധികൾ, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് പ്രതിനിധികൾ, എഫ്‌.ഐ.സി.സി.ഐ അംഗങ്ങൾ, ബിസിനസ് സമൂഹം, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, INCOME TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL