SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

സി.ബി.എസ്.ഇ പരിശീലനം സംഘടിപ്പിച്ചു

toch

കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളിൽ നടപ്പാക്കുന്ന നൈപുണ്യ വിദ്യാഭ്യാസം, കൗശൽ ബോധ് പദ്ധതികളെക്കുറിച്ച് വൈറ്റില ടോക് എച്ച് സ്കൂളിൽ ദ്വിദിന ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു. 2026-27 അക്കാഡമിക വർഷം മുതൽ നടപ്പാക്കേണ്ട സി.ബി.എസ്.ഇ നിർദ്ദേശങ്ങൾ പാലിച്ചുള്ള പരിശീലനത്തിൽ ഡയറക്ടർമാർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ടെസി ജോസ്.കെ ഏകോപനം നിർവഹിച്ചു. അക്കാഡമിക്‌ വിദഗ്ദ്ധരായ ഡോ. രവീന്ദ്രനാഥ് തിവാരി, ഉഷ രാജേന്ദ്രൻ, ഡോ. ആർ.എൻ തിവാരി, ഡോ. രാഹുൽ സിംഗ്, ഡോ. ബിശ്വജിത് സാഹ, ഡോ. ആർ.പി. സിംഗ്, പല്ലവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, TOCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL