
കളമശേരി: ജില്ലാ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ബി ഡിവിഷൻ ലീഗ് 2026 മത്സരത്തിൽ ഫാക്ട് ടീമിന് തകർപ്പൻ ജയം. ജില്ലയിലെ മികച്ച ടീമുകൾ അണിനിരന്ന കലാശപ്പോരാട്ടത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി ഫാക്ട് ഫുട്ബാൾ ടീമിന് കിരീടനേട്ടം. ലീഗിലെ ടോപ്പ് സ്കോറർ പദവി, മികച്ച ഗോൾകീപ്പർ, മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ ഗോൾ നേടി സീസണിലെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കാർഡും ഫാക്ട് സ്വന്തമാക്കി. ടീം കോച്ച് സുബോധ് സുകുൽ, ടീം മാനേജർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വമാണ് വിജയത്തിന് പിന്നിലെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
