SignIn
Kerala Kaumudi Online
Monday, 25 May 2026 11.08 AM IST

പെരുമ്പടവത്ത് വീട്ടിൽ കയറിയ നായ യുവാവിനെ കടിച്ചു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണി

jeyin-

ഇലഞ്ഞി: പെരുമ്പടവത്ത് വീട്ടിൽ കയറി നായയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെ പെരുമ്പടവം മുത്തംകുന്നേൽ പാറക്കണ്ടത്തിൽ ജെയിൻ ജെയിംസിന്റെ (29) വീട്ടിൽ കയറിയ നായ ഇദ്ദേഹത്തെ കടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മുൻവശത്തെ തുറന്നിട്ട വാതിലിലൂടെയാണ് നായ അകത്ത് പ്രവേശിച്ചത്. സെറ്രിയിൽ ഇരിക്കുകയായിരുന്ന ജെയിൻ നായയെ കണ്ടപ്പോൾ ചാടിയെഴുന്നേറ്റതും നായ കൈയിൽ കടിക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായ ജെയിനിന്റെ ഗർഭിണിയായ ഭാര്യ അനീറ്റയ്ക്ക് നേരെയും പാഞ്ഞടുത്തു. ഇവർ പെട്ടെന്ന് ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ജയിനിന്റെ അച്ഛൻ ജെയിംസ്,​ അമ്മ ബീന,​ സഹോദരൻ ജിബിൻ,​ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ചേർന്ന് നായയെ പിടിച്ചു കെട്ടുകയായിരുന്നു.

ആരോ വളർത്തി ഉപേക്ഷിച്ച നായയാണിതെന്ന് കരുതുന്നതായി വീട്ടുകാർ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി കൂടി ജെയിനിന് അടിയന്തരമായ ചികിത്സാ ധനസഹായം നൽകാൻ തീരുമാനിച്ചു. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രദേശത്തെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ആശങ്കയിൽ ആണ് ഞങ്ങൾ. ഇതുപോലെ നായ ആക്രമണം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് അറിയില്ല, പഞ്ചായത്ത്‌, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ പലരെയും വിളിച്ചിരുന്നു, പക്ഷെ ആർക്കും വ്യക്തമായ ഒരു പരിഹാരം കാണാൻ സാധിക്കുന്നില്ല. തെരുവുനായ അക്രണം ഉണ്ടായാൽ സാധാരണക്കാർക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് സംരക്ഷണം ഉണ്ടാകണം.

ബീന ജെയിംസ്

വീട്ടമ്മ.

പ്രാദേശിക തലത്തിൽ എന്ത് ചെയ്യാനും നിയമപരമായി വകുപ്പ് ഇല്ല. എ. ബി. സി പ്രൊജക്ട് വഴി നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ മാത്രമെ സാധിക്കൂ.

കെ. ജി ഷിബു

പ്രസിഡന്റ്‌.

ഇലഞ്ഞി ഗ്രാമപഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL