SignIn
Kerala Kaumudi Online
Monday, 25 May 2026 11.10 AM IST

നോമ്പുകാല സംഗീത ശ്രുശ്രൂഷ

music

കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ നോമ്പുകാല സംഗീത ശ്രുശ്രൂഷ നാളെ വൈകിട്ട് ആറിന് ചിറ്റൂർ റോഡ് വൈ.എം.സി.എ.യിൽ നടക്കും. ഗാനശുശ്രൂഷയിൽ എറണാകുളം സെന്റ് തോമസ് കൽദീയ ചർച്ച്, എറണാകുളം സി.എസ്.ഐ. ഇമ്മാനുവേൽ കത്തീഡ്രൽ, ആലുവ യുണൈറ്റഡ് മെൻസ് കോറസ്, എളംകുളം സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് എന്നിവ പങ്കെടുക്കും. ഫാ. നിജിൻ ഹെരോൾഡ് സന്ദേശം നൽകും. വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് ഉദ്ഘാടനം ചെയ്യും. റിലീജിയസ് കമ്മിറ്റി ചെയർമാൻ എബ്രഹാം സൈമൺ, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, അസോ. ജനറൽ സെക്രട്ടറി സജി എബ്രഹാം എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL