SignIn
Kerala Kaumudi Online
Monday, 25 May 2026 12.06 PM IST

സി.സി.സിയുടെ ഇഫ്താർ സംഗമം

ifthar
കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു

കൊച്ചി: കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ (സി.സി.സി) മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സി.സി.സി ചെയർമാൻ ഗൾഫാർ പി. മുഹമ്മദലി അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സ്വാമി വിശാലാനന്ദ, ഫാ. തോമസ് തറയിൽ, പി.കെ. കുഞ്ഞാലിക്കുട്ടി, ഗോപിനാഥ് മുതുകാട്, പി. മുജീബ് റഹ്മാൻ, ഡോ. പുനലൂർ സോമരാജൻ, ഡോ. ഹുസൈൻ മടവൂർ, സ്വാമി സൂര്യശങ്കർ, സ്വാമി ഗുരുസായ് പ്രീത്, സി.എച്ച്. അബ്ദുറഹിം എന്നിവർ പ്രസംഗിച്ചു.

ഓണമ്പള്ളി മുഹമ്മദ് ഫൈസി റമദാൻ സന്ദേശം നൽകി. സി.സി.സി ജനറൽ സെക്രട്ടറി രാമചന്ദ്രൻ സ്വാഗതവും ഫാ. ജേക്കബ് പാലക്കാപ്പള്ളി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL