SignIn
Kerala Kaumudi Online
Monday, 25 May 2026 12.07 PM IST

കുസാറ്റിൽ ശാസ്ത്രീയ നൃത്തശില്പശാല

cusat

കളമശേരി: കുസാറ്റ് യുവജന ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോയട്രി ഒഫ് ദി ബോഡി, ദി ആർട്ട് ഒഫ് ഡാൻസിംഗ് എന്ന പേരിൽ മൂന്ന് ദിവസത്തെ ക്ലാസിക്കൽ നൃത്തശില്പശാല ആരംഭിച്ചു. ചെന്നൈ സൗഗന്ധിക സ്കൂൾ ഒഫ് ഡാൻസ് ഡയറക്ടർ ഡോ. നീന പ്രസാദ് ക്യൂറേറ്റ് ചെയ്യുന്ന വർക്ക്ഷോപ്പിൽ സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. മോഹിനിയാട്ടത്തിന്റെ വിവിധ അടവുകളിൽ ചലനം, താളം, ശരീരാവിഷ്‌കാരം എന്നിവ എങ്ങനെ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ രീതിയിൽ അവതരിപ്പിക്കാം എന്നതായിരുന്നു ആദ്യ ദിവസത്തെ സെഷൻ. ഇന്ന് വൈകിട്ട് 6ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഡോ. നീനയും സംഘവും അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് ഡാൻസ് പെർഫോർമൻസ് നടക്കും. പ്രവേശനം സൗജന്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL