
കീവ്: തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും ഇന്നലെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 26 വയസുള്ള ഇന്ത്യൻ പൗരൻ അടക്കം 12 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. 20 ലേറെ പേർക്ക് പരിക്കേറ്റു. ബോറിസ്‌പില്ലിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരണം യുക്രെയിനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരിച്ചയാളുടെ കുടുംബവുമായും ജോലി ചെയ്തിരുന്ന കമ്പനിയുമായും ബന്ധപ്പെട്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നും എംബസി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |