SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.06 PM IST

ഹാക്കോൺ എട്ടാമൻ അധികാരമേറ്റു

f

ഓസ്‌ലോ: നോർവേയുടെ പുതിയ രാജാവായി ഹാക്കോൺ എട്ടാമൻ ഔദ്യോഗികമായി അധികാരമേറ്റു. ഇന്നലെ ഓസ്‌ലോയിൽ പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മകളും പുതിയ കിരീടാവകാശിയുമായ ഇൻഗ്രിഡ് അലക്സാണ്ട്രയും (22) ഒപ്പമുണ്ടായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനാൽ ഹാക്കോണിന്റെ ഭാര്യ മെറ്റെ മെറിറ്റ് രാജ്ഞി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. ആഗസ്റ്റ് 28ന് പിതാവ് ഹാരാൾഡ് അഞ്ചാമൻ രാജാവ് (89) അന്തരിച്ചതോടെയാണ് ഹാക്കോൺ അധികാരത്തിലെത്തിയത്.

യൂറോപ്പിലെ പ്രായം കൂടിയ രാജാവായിരുന്നു ഹാരാൾഡ്. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടർന്ന് 1991ലാണ് ഹാരാൾഡ് നോർവേ രാജാവായത്. 1968ൽ സാധാരണക്കാരിയായ സോണ്യയെ വിവാഹം കഴിച്ചതോടെ അദ്ദേഹം രാജകീയ നിയമങ്ങളെ മാറ്റിയെഴുതി. പ്രണയിനിയായ സോണ്യയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന് അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360